June 2, 2026

നല്ലൂർനാട് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

0
IMG_20260602_111444
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം നല്ലൂർനാട് ഗവ. യു.പി സ്കൂളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് കമർ ലൈല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എ. അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റാഫി പുസ്തകവിതരണത്തിന്റെയും പഞ്ചായത്ത് സെക്രട്ടറി ചന്ദ്രകാന്ത് എ.സി. യൂണിഫോം വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. വിൽസൻ ടി.എം., ലസ്ന ഫാത്തിമ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ബെറ്റ്സി എ. ടോം സ്വാഗതവും ഷാന്റി പി.പി. നന്ദിയും പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് നവാഗതർക്ക് സമ്മാനങ്ങളും എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *