വിദ്യാർത്ഥികൾക്ക് തെരുവുനായുടെ കടിയേറ്റ സംഭവം: അധ്യാപകർ ചികിത്സ വൈകിപ്പിച്ചെന്ന് ആക്ഷേപം
അമ്പലവയൽ: അമ്പലവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് മുൻവശത്ത് വെച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റ സംഭവത്തിൽ അധ്യാപകർ ചികിത്സ വൈകിപ്പിച്ചതായി ആക്ഷേപം. ഇന്നലെയായിരുന്നു സംഭവം. കടിയേറ്റ ഉടൻ തന്നെ വിദ്യാർത്ഥികൾ അധ്യാപകരെ വിവരമറിയിച്ചെങ്കിലും മുറിവ് കഴുകിക്കളഞ്ഞാൽ മതിയെന്നും, നിർബന്ധമാണെങ്കിൽ സ്വയം ആശുപത്രിയിൽ പോകാനുമായിരുന്നു അധ്യാപകരുടെ പ്രതികരണം. തുടർന്ന് തനിച്ച് ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളെ പരിശോധിച്ച ഡോകടർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസും രക്ഷിതാക്കളും സംഭവമറിയുന്നത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്ക്കെതിരെ രക്ഷിതാക്കൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ പി.ടി.എ (PTA) ഭാരവാഹികൾ യോഗം ചേരുകയും, വീഴ്ച വരുത്തിയ അധ്യാപകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകാൻ തീരുമാനിക്കുകയും ചെയ്തു.





Leave a Reply