വാഴവറ്റയിൽ മദ്യവിൽപനയ്ക്കെതിരെയും വികസനപ്രശ്നങ്ങൾക്കെതിരെയും നടപടി വേണം: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ
വാഴവറ്റ: വാഴവറ്റയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് നടക്കുന്ന മദ്യവിൽപനയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വാഴവറ്റ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വാഴവറ്റയിൽ ചേർന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി. മനോഹരൻ ഉദ്ഘാടനം ചെയ്തു. മേൽ കമ്മിറ്റി റിപ്പോർട്ടും ബ്രാഞ്ച് റിപ്പോർട്ടും സമ്മേളനം ചർച്ച ചെയ്തു. സമ്മേളനത്തിൽ ഇ.വി. ബാലനെ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തു. രാധാമണി കെ., പ്രിയ കെ., സംഗീത ബാലൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാഴവറ്റയിലെ ഉന്നതികൾ കേന്ദ്രീകരിച്ച് നടത്തുന്ന മദ്യവിൽപന തടയുക, പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന ഗ്രാമീണ റോഡുകൾ ഉടൻ നന്നാക്കുക, മേഖലയിലെ ഓരോ ആദിവാസി കുടുംബങ്ങൾക്കും വാസയോഗ്യമായ വീടും കൃഷിഭൂമിയും അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു.





Leave a Reply