June 9, 2026

അധികാരികളുടെ അനാസ്ഥക്കെതിരെ റീത്ത് വെച്ച് പ്രതിഷേധവുമായി ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റി

0
IMG_20260609_100835
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പെരുവക – പാത്തിവയൽ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.ജെ.പി പെരുവക ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. റോഡ് പാടേ തകർന്നിട്ടും അധികാരികൾ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് ഈ പ്രതിഷേധം സംഘടിപ്പിച്ചത്. നിലവിൽ റോഡിലൂടെ ഒരു ഓട്ടോറിക്ഷ പോലും ഓടിക്കാൻ പറ്റാത്ത അത്രയും മോശം അവസ്ഥയിലാണ് ഇത് കിടക്കുന്നത്. കോൺഗ്രസ് ആണ് പെരുവക – പാത്തിവയൽ റോഡിൻ്റെ ശാപമെന്നും, അവഗണനയുടെ നീണ്ട ചരിത്രമാണ് ഈ റോഡിനുള്ളതെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് യുവമോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് കണിയാരം പറഞ്ഞു. അധികാരികളുടെ അനാസ്ഥക്കെതിരെ നടന്ന ഈ പ്രതിഷേധ പരിപാടിയിൽ പെരുവക ബൂത്ത് പ്രസിഡൻ്റ് ശശി പെരുവക, സി. കെ. ദേവദാസ്, രാഘവൻ, മഹേഷ് പാത്തിവയൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *