June 10, 2026

മന്ത്രി ടി. സിദ്ധിഖിന് നിവേദനം നൽകി

0
IMG_20260610_124244
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: കോട്ടത്തറ പഞ്ചായത്തിലെ വിവിധ വികസന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് ചെയർമാൻ അബ്ദുള്ള വൈപ്പടി, കൺവീനർ സുരേഷ് ബാബു വാളൽ, സി. സി. തങ്കച്ചൻ, പി. സി. അബ്ദുള്ള, രജിത സി. സി, പി. പി. റെനീഷ്, പി. എൽ. ജോസ്, വി. സി. അബൂബക്കർ ഹാജി എന്നീ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖിന് നിവേദനം നൽകി. പള്ളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുക, വയനാട് മെഡിക്കൽ കോളേജ് മുൻ മുഖ്യമന്ത്രി തറക്കല്ലിട്ട മടക്കിമലയിൽ തന്നെ സ്ഥാപിക്കുക, കുറുമ്പാലക്കോട്ട ടൂറിസം പദ്ധതി നടപ്പിലാക്കുക, കോട്ടത്തറ എഫ്.എച്ച്.സി കിടത്തിച്ചികിത്സാ സൗകര്യമുള്ള ആശുപത്രിയായി ഉയർത്തുക, പടിഞ്ഞാറത്തറ – വെണ്ണിയോട് – കോഴിക്കോട് ബസ് സർവ്വീസ് ആരംഭിക്കുക തുടങ്ങി മുപ്പത്തിയൊന്ന് ആവശ്യങ്ങൾ അടങ്ങിയ നിവേദനമാണ് മന്ത്രിക്ക് സമർപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *