June 10, 2026

ഷിഗല്ല രോഗബാധ: കേന്ദ്രസംഘം വയനാട് സന്ദർശിച്ച് അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ

0
IMG_20260610_172344
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വയനാട്ടിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം സ്ഥലം സന്ദർശിച്ച് അന്വേഷണം നടത്തണമെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ ആവശ്യപ്പെട്ടു. രോഗം പടർന്നുപിടിച്ച സ്ഥലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യവകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ജനതാദൾ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് കുറ്റപ്പെടുത്തി. രോഗം സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും രോഗാണുവിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിൽ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും കടുത്ത പരാജയമാണ്. വയനാട് ജില്ലയിലെത്തിയ ആരോഗ്യമന്ത്രിക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര സംഘം വയനാട് ജില്ല സന്ദർശിച്ച് രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്നും ഇന്ത്യൻ സോഷ്യൽ ജനതാദൾ വയനാട് ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കുര്യാക്കോസ് മുല്ലമട അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. മുൻ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബെന്നി കുറുമ്പാലക്കാട്ട്, കെ. ജെ. കുര്യൻ, വിശ്വനാഥൻ, അന്നമ്മ പൗലോസ്, പി. കെ. ബാബു, അമീർ അറക്കൽ, രാജൻ ഉഴക്കോടി, ടി. ഡി. ജോസ്, സാബു, കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *