June 10, 2026

വെള്ളമുണ്ടയിൽ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260610_173922
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടേയും മാനന്തവാടി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളമുണ്ടയിൽ നിയമബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതിക എം. നിർവ്വഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വക്കറ്റ് ഒ. ടി. ജെയിംസ് നിയമബോധവത്കരണ ക്ലാസ്സും പൊതുജനങ്ങൾക്കായുള്ള സംശയനിവാരണവും നടത്തി. താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി പാരാ ലീഗൽ വളണ്ടിയർ ശ്രീവത്സൻ എം, കെ. ടി. സുകുമാരൻ, പി. ജെ. ആന്റണി, എം. മുരളീധരൻ, ത്രേസ്യ എം. ജെ, ശാരദ എൻ. ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലൈബ്രറി സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതം ആശംസിച്ച പരിപാടിക്ക് മിഥുൻ മുണ്ടക്കൽ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *