വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാലാ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ‘എഴുത്തുകാർ വായനശാലയിലൂടെ’ ഗ്രന്ഥശാലാ സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ സുകുമാരൻ മംഗലശ്ശേരിയുടെ ‘ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം’ എന്ന റഫറൻസ് ഗ്രന്ഥം ലൈബ്രറിക്ക് കൈമാറി. ലൈബ്രറി പ്രസിഡന്റ് എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സരസമ്മ എം., അഫ്‌ന ജഫാത്തിമ, മിഥുൻ മുണ്ടക്കൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും എം. നാരായണൻ നന്ദിയും രേഖപ്പെടുത്തി.





Leave a Reply