June 15, 2026

വിജയികളെ ആദരിച്ച് അമ്പുകുത്തി വായനശാലയും ക്രിക്കറ്റ് ക്ലബും

0
IMG_20260615_113416
By ന്യൂസ് വയനാട് ബ്യൂറോ

അമ്പുകുത്തി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അമ്പുകുത്തി വായനശാലയും അമ്പുകുത്തി ക്രിക്കറ്റ് ക്ലബും സംയുക്തമായി അനുമോദിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് മാതൃകാപരമാണെന്നും, വിജയിച്ച എല്ലാ കുട്ടികളെയും തുല്യമായി ആദരിച്ചത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വായനശാല പ്രസിഡന്റ് ആനന്ദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ശരത് സ്വാഗതവും ദീപു നന്ദിയും രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രചോദനമേകിയ ചടങ്ങിൽ വിജയികൾക്ക് ഉപഹാരങ്ങളും മെമന്റോകളും നൽകി ആദരിച്ചു. പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു. വിജീഷ്, രാഹുൽ എം., ജിതിൻ ദാസ്, രാഹുൽ അരവിന്ദ്, സുധേവൻ, ജയദേവൻ, സന്തോഷ്‌, റഫീഖ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *