പഠനോപകരണങ്ങൾ വിതരണം ചെയ്തു
മാനന്തവാടി: ഹ്യൂമൺ റൈറ്റ്സ് ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ (എച്ച്.ആർ.സി.പി.സി.) തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. മാനന്തവാടി നഗരസഭാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. എച്ച്.ആർ.സി.പി.സി. സംസ്ഥാന പ്രസിഡന്റ് പി.ജെ. ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതിയധ്യക്ഷൻ പി.വി.എസ്. മൂസ മുഖ്യാതിഥിയായിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതിയധ്യക്ഷ ഷീജാ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.ആർ.സി.പി.സി. ജില്ലാ സെക്രട്ടറി രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് സഫിയ കാപ്പിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





Leave a Reply