June 15, 2026

സ്ത്രീകളുടെ സൗജന്യ യാത്ര: പ്രിയദർശിനി ബസ്സിന് മഹിള കോൺഗ്രസ് സ്വീകരണം നൽകി

0
IMG_20260615_130503
By ന്യൂസ് വയനാട് ബ്യൂറോ

വെണ്ണിയോട്: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച വി.ഡി. സതീശൻ സർക്കാരിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മഹിള കോൺഗ്രസ് കോട്ടത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് വെച്ച് കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ്സിന് സ്വീകരണം നൽകി. ചടങ്ങിൽ ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ബൊക്കെ നൽകി ആദരിച്ചു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.എഫ്. ഫിലോമിന അധ്യക്ഷത വഹിച്ച ചടങ്ങ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.സി. തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഇബ്രായി, ജോസ് പീയൂസ്, രശ്മി ജോസഫ്, ആന്റണി പാറയിൽ, ജനപ്രതിനിധികളായ ജെനിമോൾ എം.ജി., പി.കെ. ജോൺ, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, ഭാരവാഹികളായ ഒ.ജെ. ബിന്ദു, സഫിയ അസീസ്സ്, വിനോജ് പി.ഇ., ആശ ആന്റണി, വത്സമ്മ ജോയ്, പുഷ്പ സുന്ദരൻ, ഷിനി രാജേഷ്, ബാബു പാറപ്പുറം, പ്രജീഷ് ജയിൻ, സ്റ്റെല്ല സിബി, എൽസമ്മ ജോർജ്, ലീലാമ്മ ജോർജ്, പ്രിയ ജോണി, സരോജിനി ശങ്കരൻ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *