സീതാ ലവ – കുശ ക്ഷേത്രത്തിൽ രാമായണ മാസാചരണ കമ്മിറ്റി രൂപവത്കരിച്ചു
പുൽപ്പള്ളി: പുല്പള്ളി മുരിക്കന്മാർ ദേവസ്വത്തിന്റെ നേതൃത്വത്തിൽ സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിന്റെ സംഘാടനത്തിനായി രാമായണ മാസാചരണ കമ്മിറ്റി രൂപവത്കരിച്ചു. രാമായണ മാസത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ദേവസ്വത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന സീതാപഥ സ്മൃതിയാത്ര ജൂലായ് 19ന് സംഘടിപ്പിക്കും.ദേവസ്വത്തിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന സീതാപഥ സ്മൃതിയാത്ര ജൂലായ് 19ന് സംഘടിപ്പിക്കും. രാവിലെ എട്ടിന് പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിൽ നിന്നും തുടങ്ങുന്ന കാൽനട തീർഥയാത്ര ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രം, വെള്ളാട്ടുതറ, ഹനുമാൻ കോവിൽ, ചേടാറ്റിൻകാവ്, എരിയപ്പള്ളി ബൊന്മഥൻകാവ്, ആശ്രമക്കൊല്ലി വാല്മീകി ആശ്രമം എന്നിവടങ്ങളിലെ ദർശനത്തിനുശേഷം ഉച്ചയോടെ തിരികെ സീതാദേവി ക്ഷേത്രത്തിലെത്തിച്ചേരും.
ജൂലായ് 26ന് രാമായണ പാരായണ-പ്രശ്‌നോത്തരി മത്സരങ്ങളും, ഓഗസ്റ്റ് രണ്ടിന് രാമായണ സത്രവും ഓഗസ്റ്റ് ഒൻപതിന് സീതാദേവി ലവ-കുശ ക്ഷേത്രത്തിലും 15ന് ചേടാറ്റിൻ കാവിലും അഖണ്ഡരാമായണ പാരായണവും സംഘടിപ്പിക്കും. കർക്കടകത്തിൽ എല്ലാ ദിവസവും ക്ഷേത്രത്തിൽ രാമായണ പാരായണത്തിനുള്ള സൗകര്യവുമൊരുക്കും
ദേവസ്വം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ, എക്‌സിക്യുട്ടീവ് ഓഫീസർ സി. വിജേഷ്, പി.ആർ. തൃദീപ്കുമാർ, കെ.ഡി. ഷാജിദാസ്, ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ, വിക്രമൻ എസ്.നായർ, ഷിബു കെ.അമൃത സംസാരിച്ചു. ഭാരവാഹികൾ: ഐക്കരശ്ശേരി ഗോപാലകൃഷ്ണൻ നായർ (പ്രസി), വി. രാധാകൃഷ്ണൻ, റീജ ജഗദേവൻ, മോഹനൻ തൂപ്ര (വൈസ് പ്രസി), ഷിബു കെ.അമൃത (ജന. സെക്ര), ഭാസ്‌കരൻ കല്ലുവയൽ, മോഹനൻ മണ്ഡപമൂല (സെക്ര)





Leave a Reply