June 18, 2026

കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാം വയനാട് ജില്ലാ സമ്മേളനത്തിന് സമാപനം

0
WhatsApp Image 2026-06-18 at 8.55.38 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ 45-ാം വയനാട് ജില്ലാ സമ്മേളനം സമാപിച്ചു. രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡണ്ട് ജിനോഷ് പി ആർ പതാക ഉയർത്തി. കൽപ്പറ്റ മുനിസിപ്പൽ ചെയർപേഴ്സൺ വിശ്വനാഥൻ പി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിക്കോളാസ് ജോസ് സ്വാഗതം ആശംസിച്ചു .വൈസ് പ്രസിഡണ്ട് സെൽമ ജോസ് അനുശോചനം അറിയിച്ചു.

കൽപ്പറ്റ പിഡബ്ല്യുഡി കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് ജിനോഷ് പി ആർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ കെ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി അനിൽകുമാർ എം സംസ്ഥാന റിപ്പോർട്ടും ജില്ലാ സെക്രട്ടറി നിക്കോളാസ് ജോസ് ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി ജി ബൈജു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപു എ, ഷിജു എം സി, വജീഷ് കുമാർ വി പി, മുൻ ജില്ലാ സെക്രട്ടറി വിനീഷ് പി.എസ്. എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജില്ലാ ട്രഷറർ സന്തോഷ് ടി പി നന്ദി രേഖപ്പെടുത്തി.

വൈകുന്നേരം നടന്ന തെരഞ്ഞെടുപ്പിൽ പി എസ് വിനീഷ്, വിജേഷ് കുമാർ പി എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി ഏകപക്ഷീയമായി തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന കമ്മിറ്റിയിലേക്ക് ജോഷി തുമ്പാനം ബഷീർ കെ കെ, പിന്റോ ജോൺ എന്നിവരെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ട് ഹരിദാസൻ എം.ബി, ജോയൻ്റ് സെക്രട്ടറി ഷൈനി കെ.ഇ, ട്രഷറർ പ്രോമിസ് എം. പി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ജില്ലയിൽ പുൽപ്പള്ളി, വാളാട് ,മേപ്പാടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പുതിയ എക്സൈസ് റേഞ്ചുകൾ ആരംഭിക്കുക, കൽപ്പറ്റ കേന്ദ്രീകരിച്ച് എക്സൈസ് കോംപ്ലക്സ് സ്ഥാപിക്കുക, സുൽത്താൻബത്തേരി എക്സൈസ് കോംപ്ലക്സിന്റെ പൂർണ്ണമായ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കുക, കേരള എക്സൈസ് മൊബൈൽ ഇൻറർവെൻഷൻ യൂണിറ്റ് ,തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *