June 19, 2026

വായനദിനാഘോഷവും തുമ്പൂർമുഴി കമ്പോസ്റ്റ് ഉദ്ഘാടനവും മാനന്തവാടിയിൽ നടന്നു

0
IMG_20260619_180904
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വായന ഒരു ദിനാചരണമല്ല, മറിച്ച് ജീവിതശൈലിയാണെന്ന സന്ദേശമുയർത്തി പയ്യമ്പിള്ളി സെന്റ് കാതറിൻസ് ഹൈസ്കൂളിൽ വെച്ച് മാനന്തവാടി മുൻസിപ്പാലിറ്റി തല വായനാദിനാഘോഷം സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാദർ ജെയിംസ് പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പാലിറ്റി സ്കൂളിനായി നിർമ്മിച്ചു നൽകിയ തുമ്പൂർമുഴി കമ്പോസ്റ്റിന്റെ ഉദ്ഘാടനവും ഇതോടൊപ്പം അദ്ദേഹം നിർവഹിച്ചു. കുട്ടികൾക്ക് മാലിന്യമുക്ത ക്യാമ്പസ് എന്ന ആശയവും വായനയുടെ പ്രാധാന്യവും പകർന്നുനൽകിയ ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഷിബു കെ. ജോർജ്, തുമ്പൂർമുഴി പ്രൊജക്റ്റ് എൻജിനീയർ രഞ്ജിത എസ്., പ്രിൻസിപ്പാൾ  സുനിൽ മാത്യു, ഹെഡ്മാസ്റ്റർ  ഫിലിപ്പ് ജോസഫ്, പി.ടി.എ. പ്രസിഡന്റ്  ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് സുനിത ലാൽസൺ,  ബിന്ദു ടീച്ചർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വായനാദിനാഘോഷങ്ങളുടെ ഭാഗമായി എസ്.പി.സി. (എസ് പി സി ) കേഡറ്റുകൾ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *