June 22, 2026

വായനപക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു

0
IMG_20260622_144919
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: പബ്ലിക് ലൈബ്രറി വെള്ളമുണ്ടയുടെയും എ.യു.പി.എസ്. വെള്ളമുണ്ടയുടെയും സംയുക്താഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടി സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി. എം. കമർ ലൈല നിർവഹിച്ചു. എം. സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.  കെ. കെ. ചന്ദ്രശേഖരൻ പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തുകയും ത്രേസ്യ എം. ജെ. പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പ്രധാനാധ്യാപിക ഷൈല പി. ആന്റണി, എം. നാരായണൻ നായർ, സരസമ്മ എം. വി., ടി.എൽ.സി. അംഗം കെ. ശ്രീധരൻ, എം. മോഹനകൃഷ്ണൻ, ലൈബ്രേറിയൻ എം. നാരായണൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി മണികണ്ഠൻ എം. സ്വാഗതവും ശാരദ എൻ. ജി. നന്ദിയും രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *