August 13, 2026

പ്രതിസന്ധികളിൽ ദുരിതമനുഭവിക്കുന്നവരെ കൈ പിടിച്ചുയർത്താൻ മുന്നിലുണ്ടാവണമെന്ന് സി.മോയിൻകുട്ടി എക്സ്.എം.എൽ.എ.

0
IMG-20190203-WA0000
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. പ്രതിസന്ധികളിൽ പെട്ട് ദുരിതമനുഭവിക്കുന്നവരെ കൈ പിടിച്ചുയർത്താൻ നാം മുന്നിലുണ്ടാവണമെന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സി.മോയിൻകുട്ടി എക്സ്.എം.എൽ.എ.പ്രസ്താവിച്ചു.
ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ദുരിതമനുഭവിക്കുന്നവരെ സംരക്ഷിക്കാൻ മത്സരബുദ്ധിയോടെ പ്രവർത്തിക്കാൻ നമ്മുക്ക് കഴിയണം
പ്രളയത്തിൽ എല്ലാം തകർന്ന വയനാടിനെ ഉയർത്തി കൊണ്ട് വരാൻ നാം ഒറ്റകെട്ടായി പ്രവർത്തിക്കണം.
ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അതിന് പരിഹാരം കാണലാണ് ദുരിതാശ്വാസ പ്രവർത്തകരുടെ കടമ യെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരിതത്തിൽ അകപ്പെട്ടവർക്കും രോഗികൾക്കുംജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ സാമ്പത്തികമായും അല്ലാതെയും കെ.എം.സി.സി.ചെയ്ത് കൊടുക്കുന്ന സേവനങ്ങൾ എല്ലാവരും മാതൃകയാക്കണം.
രാഷ്ട്രീയത്തോക്കളുപരി ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യപ്പെടേണ്ടതും പരിഹരിക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ദമാം, ബാംഗ്ലൂർ കെ.എം.സി.സി.കളുടെ സംയുക്താഭിമുഖ്യത്തിൽ കാലം അതിജീവനം ചെറുത്ത് നിൽപ്പ് എന്ന പ്രമേയവുമായി പ്രളയ രോഗ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഉൽഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു മോയിൻകുട്ടി.
ചടങ്ങിൽ വെച്ച് വീട് നിർമ്മിക്കാനും രോഗ ചികിത്സക്കും മറ്റുമായി 40 ലക്ഷം രൂപ കൈമാറി.
ദമാംകെ.എം.സി.സി.പ്രസിഡണ്ട്അസീസ് കോറോം സ്വാഗതം പറഞ്ഞു. ബാംഗ്ലൂർ കെ.എം.സി.സി 'ജനറൽ സിക്രട്ടറിനൗഷാദ് എം കെ.അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ബി നസീമ വൈസ് പ്രസിഡണ്ട് .എ.പ്രഭാകരൻ മാസ്റ്റർ മാനന്തവാടി മുനിസിപ്പൽ ചെയർമാൻ
വി.ആർ പ്രവീജ് .ജില്ലാ ആസ്പത്രി സൂപ്രണ്ട്. ജിതേഷ്.മുൻ മന്ത്രി പി.കെ.ജയലക്ഷ്മി
ജില്ലാ മുസ്ലിം ലീഗ്  വൈസ് പ്രസിഡണ്ട്. ടി.മുഹമ്മദ് .സെക്രട്ടറി പടയൻ മുഹമ്മദ്. ജയന്തി രാജൻ
ആരിഫ് .പി.കെ അസ്മത്ത് കടവത്ത് മുഹമ്മദ്.കെ.എം.അബ്ദുള്ള. പടയൻ അബ്ദുള്ള.സി.കുഞ്ഞബ്ദുള്ള.
കെ.ഉസ്മാൻ.റഊഫ് വാളാട്
റാഷിദ് തേറ്റമല. പി.മുഹമ്മദ്.സൗജത്ത്.കെ.കെ.സി.മൈമൂന . എന്നിവർ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *