August 13, 2026

ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം: ചലച്ചിത്രോത്സവം നടത്തി

0
gifted
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയത്തില്‍ കുട്ടികള്‍ക്കായി ചലച്ചിത്രോത്സവം നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഹണി ജി. അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. നിലയം ഡയറക്ടര്‍ വി. ശിവന്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം. സുനില്‍കുമാര്‍, സി. ജയരാജന്‍, സിബി ജോണ്‍, റന റനീസ് എന്നിവര്‍ പ്രസംഗിച്ചുു. എന്താണ് സിനിമ, എങ്ങനെ കാണണം, ആസ്വാദനവും നിരൂപണവും എന്നീ വിഷയങ്ങളില്‍ ആര്‍. നന്ദുലാല്‍, ഡോ.പി. സുരേഷ് എന്നിവര്‍ ക്ലാസെടുത്തു. വിഷയാധിഷ്ഠിത ഇടപെടലിനു എ.എല്‍. ദിലന്‍, ദിയ കെ. മനോജ്, എം. നന്ദ എന്നിവര്‍ക്കു പുരസ്‌കാരം നല്‍കി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *