October 17, 2026

ജീവനക്കാരന്റെ മരണം: അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.ബേങ്ക് ജീവനക്കാരന്റെ മരണം പോലീസ് അന്വേഷണത്തിൽ വളരെ ഗുരുതരമായ വീഴ്ചയാണ് വരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തവിഞ്ഞാൽ സർവ്വീസ് ബേങ്ക് ജീവനക്കാരനായിരുന്ന മരണപ്പെട്ട അനിൽ കുമാറിന്റെ തവിഞ്ഞാൽ 44 ലെ വീട് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട്  സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
വിശദമായ ആത്മഹത്യാ കുറിപ്പ് ഉണ്ടായിട്ടും പോലീസ് അന്വേഷണത്തിൽ കാണിക്കുന്ന നിഷ്ക്രിയത്വം മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികൾ സി.പി.എം കാരായത് കൊണ്ടാണ് അറസ്റ്റ് ചെയ്യാൻ അറച്ചു നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയായ അനിൽ കുമാറിന്റെ തലയിൽ ബേങ്കിലെ കുഭകോണംമുഴുവൻ കെട്ടിവെക്കാനാണ് പ്രതികൾ ശ്രമിക്കുന്നത്.പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് മറുപടി നൽകിയത് പ്രതികൾ സ്ഥലത്തില്ലാ എന്നാണ്. എന്നാൽ നാട്ടുകാർ പറയുന്നത് പ്രതികൾ സ്ഥലത്തുണ്ടെന്നാണെന്നും ചെന്നിത്തല പറഞ്ഞു.
ശക്തമായ അന്വേഷണം നടത്തി ബേങ്കിലെ ക്രമക്കേടുകൾ പുറത്ത് കൊണ്ട് വരണമെന്നും പ്രതികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാർട്ടി പ്രവർത്തകന്റെ മരണം നടന്നിട്ടും ഉത്തരവാദികളായ സി.പി എം.നേതാക്കളെ പുറത്താക്കാൻ പോലും പാർട്ടി തയ്യാറാവാത്ത് ഏറെ ലജ്ജാകരമാണ്.
ആത്മഹത്യാ കുറിപ്പ് ഉണ്ടായിട്ടും കേസ്സ് തേച്ച് മാച്ച് കളയാനാണ് ശ്രമം നടത്തുന്നത്. കേസ്സ് തെളിയിക്കാൻ എല്ലാ നിയമമാർഗ്ഗങ്ങളും തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തോടൊപ്പം മുൻ മന്ത്രി പി.കെ.ജയലക്ഷ്മി.എം.ജി.ബിജു എന്നിവരുമുണ്ടായിരുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *