വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു
ചുണ്ടേൽ: ചുണ്ടേൽ ആർ.സി.എൽ. പി. സ്ക്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ വിദ്യാരംഗത്തിൻ്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. പൂർവ്വ വിദ്യാർത്ഥിയും, പ്രശസ്തനാടൻ പാട്ട് കലാകാരനുമായ മാത്യൂസ് വയനാട് വായനാ വാരാചരണ സമാപനത്തിൻ്റെയും, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.
യോഗത്തിൽ പി.ടി.എ.പ്രസിഡൻ്റ് സക്കീർ അദ്ധ്യക്ഷത വഹിച്ചു. സ്ക്കൂൾ മാനേജർ റവ.ഫാ.ജോൺസൺ അവരേവ് അനുഗ്രഹ പ്രഭാഷണം നടത്തി. എം.പി.ടി.എ പ്രസിഡൻ്റ് ഷംല ഹനീഫ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ സ്വാഗതവും, വിദ്യാരംഗം കൺവീനർ ജൂലി ടീച്ചർ നന്ദിയും പറഞ്ഞു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിസ്ഥിതി ദിന ക്വിസ്, വായനാദിന ക്വിസ് എന്നീ പരിപാടികളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി.





Leave a Reply