വയനാട് മെഡിക്കൽ കോളേജിന് മുൻപിൽ മരശിഖരം പൊട്ടി വീണു
മാനന്തവാടി: ഗവ മെഡിക്കൽ കോളേജിന്റെ ഗേറ്റിന് സമീപം ഉള്ള മരത്തിന്റെ ശിഖരം പൊട്ടി വീണു. ശിഖരം ഗേറ്റിനു മുൻപിലായി റോഡിലേക്കാണ് പതിച്ചത്. കെഎസ്ഇബി ലെെനിനുമുകളിലൂടെ വീണതിനാൽ ഒരു പോസ്റ്റും ഒടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്ന് പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം. മാനന്തവാടി അഗ്നി രക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.
മരം വീണ് സ്ഥലത്ത് ഗതാഗത തടസം നേരിട്ടിരുന്നു. അഗ്നി രക്ഷാ സേനയാണ് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. അസി സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഓ ജി പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനീഷ് എ, വിനു കെ എം, ബിനീഷ് ബേബി, ആനന്ദ് റ്റി, ദീപത് ലാൽ ഹോം ഗാർഡ് മാരായ ജോബി പി യു, ഷൈജറ്റ് മാത്യു എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.





Leave a Reply