വിദ്യാർഥികളെ അനുമോദിച്ചു
മടക്കിമല: വൈഖരി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ് , യു എസ് എസ്, എൻ എം എം എസ്, ബിടെക്, ജെ ഇ ഇ, സി എ , തുല്ല്യതാ പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങിന് ഗ്രന്ഥശാല ട്രഷറർ നന്ദകുമാർ.പി.എം സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല പ്രസിഡൻ്റ് കബീർ പൈക്കാടൻ അധ്യക്ഷത വഹിച്ചു. കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കെട്ടിട ഫണ്ട് ലഭിക്കാനുള്ള നിവേദനം മന്ത്രിക്കു ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് മുരളീധരൻ എ.കെ സമർപ്പിച്ചു. ദീർഘകാലം സെക്രട്ടറിയായി
പ്രവർത്തിച്ച പി. വിശ്വനാഥനെ മന്ത്രി ആദരിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിത്ത് സി.പി മുഖ്യാതിഥി ആയിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി.കെ.സത്താർ മുഖ്യപ്രഭാഷണം നടത്തി. അഡ്വ വെങ്കിട സുബ്രഹ്മണ്യൻ രചിച്ച എന്റെ ഓർമക്കുറിപ്പുകൾ നാടിന്റെയും -ധർമരാജയ്യർ എന്ന പുസ്തക പ്രകാശനം ഗ്രന്ഥശാല മുഖ്യ രക്ഷാധികാരി അഡ്വ. എം.സി.എം ജമാൽ നിർവഹിച്ചു. സിജി വയനാട് ചാപ്റ്റർ ഫാക്കൽറ്റി മജീദ് തെനേരി , ലൂക്കാൻ കരിഞ്ചേരി എന്നിവർ വിദ്യാർഥികൾക്കായുള്ള കരിയർ ഗൈഡൻസ് ക്ലാസ് എടുത്തു. കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സലാം നീലിക്കണ്ടി, മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ഓമന എം.വി, മുട്ടിൽ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ സുഹൈൽ.പി, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ്, മടക്കിമല സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പി.സജീവൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുലൈമാൻ.പി, കെ.ജയരാജൻ, മുഹമ്മദാലി മാങ്കേറ്റിക്കര, ജോഷി, വ്യാപാരി വ്യവസായി ഏകോപന സമിതി മടക്കിമല യൂണിറ്റ് പ്രസിഡൻ്റ് യാക്കൂബ് കെ, പുലരി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് തെൽഹത്ത്, മടക്കിമല ഗവ.എൽ പി.സ്കൂൾ പിടിഎ പ്രസിഡൻ്റ് സുരേന്ദ്രൻ.എം., അഷ്റഫ് ചിറക്കൽ, എ.ഡി.എസ് പ്രസിഡൻ്റ് റഷീദ സി.എച്ച് എന്നിവർ ആശംസ അർപ്പിച്ചു. ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ജസ്ന.എൻ, ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ് നിഷിദ.കെ.പി, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ടി.നാണു, ഗ്രന്ഥശാല പ്രവർത്തക സമിതി അംഗം ഷെരീഫ എന്നിവർ സംസാരിച്ചു. സെക്രട്ടറി സജയകുമാർ കെ.വി നന്ദി രേഖപ്പെടുത്തി.





Leave a Reply