June 30, 2026

ലഹരിക്കെതിരെ പോരാട്ടം; ഫ്ളാഷ് മോബും ലഹരിവിരുദ്ധ റാലിയുമായി വിദ്യാര്‍ഥികള്‍ ​

0
WhatsApp Image 2026-06-30 at 6.55.14 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: വിജയ ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് റോവർ–റെയ്ഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി, ഫ്ലാഷ്മോബ്, ഒപ്പുശേഖരണ ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ ബോധവത്കരണം സൃഷ്ടിക്കുന്നതിനും യുവതലമുറയെ ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ജാഗരൂകരാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.

സ്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ വിദ്യാർഥികൾ ലഹരിവിരുദ്ധ സന്ദേശങ്ങളുയർത്തിയ പ്ലക്കാർഡുകളുമായി പുല്പള്ളി ടൗണിലെ പ്രധാനവീഥികളിലൂടെ സഞ്ചരിച്ചു. തുടർന്ന് അവതരിപ്പിച്ച ഫ്ലാഷ്മോബ് ലഹരിയുടെ ദൂഷ്യഫലങ്ങൾ കലാരൂപത്തിലൂടെ അവതരിപ്പിച്ച് പൊതുജനങ്ങളുടെ ശ്രദ്ധ ആകർഷിച്ചു.

പരിപാടിയുടെ ഭാഗമായി വിദ്യാർഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും “ലഹരിക്കെതിരെ, ലഹരിമുക്ത സമൂഹത്തിനായി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒപ്പുശേഖരണ ക്യാമ്പയിനും സംഘടിപ്പിച്ചു. ക്യാമ്പയിന് മികച്ച ജനപങ്കാളിത്തം ലഭിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സതി കെ. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ സുരേഷ് ബാബു, രേഖ കെ. ബി., ബിനീഷ് ടി. കെ., വിനയ് ദിവാകരൻ, അഭിലാഷ് കെ. സി., രശ്മി ദിനേശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർഥികളുടെയും അധ്യാപകരുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച ലഹരിവിരുദ്ധ പരിപാടികൾ ശ്രദ്ധേയമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *