July 3, 2026

നോർത്ത് വെസ്റ്റ് സോൺ എസ്.എൻ.എ. കായികമത്സരം:ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ജേതാക്കൾ

0
IMG_20260703_161023
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ​സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്  എൻ എ ഐ) നോർത്ത് വെസ്റ്റ് സോൺ കേരള സ്റ്റേറ്റ് ബ്രാഞ്ച് സംഘടിപ്പിച്ച സോണൽ കായികമത്സരം ‘വെലോസിറ്റ 2K26’ ൽ ഡോ. മൂപ്പൻസ് നഴ്സിങ് കോളേജ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിങ് കോളേജ് രണ്ടാം സ്ഥാനവും, കോട്ടക്കൽ അൽമാസ് നഴ്സിങ് കോളേജ് മൂന്നാം സ്ഥാനവും നേടി.​പെരിന്തൽമണ്ണ ഇ.എം.എസ്. നഴ്സിംഗ് കോളേജിലെ പ്രണവ് കൃഷ്ണ ആൺകുട്ടികളുടെ വിഭാഗത്തിലും, കോഴിക്കോട് കെ.എം.സി.ടി. സ്കൂൾ ഓഫ് നഴ്സിങ്ങിലെ ഐശ്വര്യ പെൺകുട്ടികളുടെ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്മാരായി.

കോഴിക്കോട് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന അത്‌ലറ്റിക് മീറ്റ്  ആഞ്ജനേയ നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ അഞ്ജുഷ എൽ.ആർ. ഉദ്ഘാടനം നിർവഹിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *