കൊളഗപ്പാറ വാഹനാപകടം: മരിച്ച മധ്യവയസ്കയെ തിരിച്ചറിഞ്ഞു
ബത്തേരി: കൊളഗപ്പാറ വയനാടിയ ഹോട്ടലിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ച സംഭവത്തിൽ ദുരൂഹത മാറി. മരണപ്പെട്ട മധ്യവയസ്കയെ തിരിച്ചറിഞ്ഞു.ചൂരിമല കോട്ടമറ്റം മേരി ഏലിയാസ് (64) ആണ് മരണപ്പെട്ടത്.
കൊളഗപ്പാറ പള്ളിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു മേരി. ചടങ്ങിന് ശേഷം റോഡിലൂടെ നടന്നുപോകവെയാണ് നിയന്ത്രണം വിട്ടെത്തിയ കാർ ഇവരെ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിന് പിന്നാലെ മേരിയെ ഉടൻ തന്നെ സുൽത്താൻ ബത്തേരി അസംപ്ഷൻ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് ഇവരെ തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.





Leave a Reply