ഡോക്ടർമാർക്കും ചാർട്ടേഡ് അക്കൗണ്ടന്റിനും സ്നേഹാദരവ് നൽകി റോട്ടറി ടൗൺ പുൽപ്പള്ളി
പുൽപ്പള്ളി: ദേശീയ ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് റോട്ടറി ടൗൺ പുൽപ്പള്ളി വിവിധ മേഖലകളിൽ മികച്ച സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെയും പ്രമുഖ വ്യക്തിത്വത്തെയും ആദരിച്ച് അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ചടങ്ങിൽ പുൽപ്പള്ളി സി.എച്ച്.സി.എസിലെ ശിശുരോഗ വിദഗ്ധ ഡോ. അനുമോൾ ജോസിനെയും, പാക്കം മെഡിക്കൽ ഓഫീസർ ഡോ. പ്രേംസുലജ ലതയെയും, പുൽപ്പള്ളിയുടെ അഭിമാനമായ ചാർട്ടേഡ് അക്കൗണ്ടന്റ് രാഘവനെയും റോട്ടറി ടൗൺ പുൽപ്പള്ളിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു.
പുൽപ്പള്ളി റോട്ടറി ക്ലബ് പ്രസിഡന്റ് വി. ആർ സതീഷ്, ഐ പി പിയും ക്ലബ്ബിന്റെ മാർഗദർശിയുമായ പോൾ. വി.ടോം, സെക്രട്ടറി അരുൺ ജോസ് ചേർന്ന് അനുമോദിക്കൽ ചടങ്ങ് നിർവഹിച്ചു. ജോൺസൺ വി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ റോട്ടറി ടൗൺ പുൽപ്പള്ളി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. റൊട്ടേറിയന്മാരായ ബിജു വി ജി, ബിനോയി വി യു, ദീപാ ഷാജി, ഷിനോജ് , ജിനേഷ്, ജോബിഷ് ആശംസകൾ പറഞ്ഞു.
ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി ഡോക്ടർമാർ നൽകുന്ന നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ അഭിനന്ദിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന ഡോക്ടർമാർ സമൂഹത്തിന് മാതൃകയാണെന്നും, അവരുടെ സമർപ്പണവും ആത്മാർത്ഥതയും വരും തലമുറയ്ക്ക് പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പുൽപ്പള്ളി സ്വദേശിയായ രാഘവൻ ചാർട്ടേഡ് അക്കൗണ്ടിംഗ് മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ നാടിന്റെ അഭിമാനമായി മാറിയ വ്യക്തിത്വമാണെന്നും, അദ്ദേഹത്തിന്റെ സേവനങ്ങളും നേട്ടങ്ങളും സമൂഹത്തിന് മാതൃകാപരമാണെന്നും ചടങ്ങിൽ ചൂണ്ടിക്കാട്ടി.
ഭാരവാഹികളും റോട്ടറി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. ആദരിക്കപ്പെട്ടവർ റോട്ടറി ടൗൺ പുൽപ്പള്ളിക്ക് നന്ദി രേഖപ്പെടുത്തുകയും, സമൂഹസേവന രംഗത്ത് റോട്ടറി നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി സംഘടിപ്പിച്ച ഈ ആദരവ് ചടങ്ങ് സമൂഹത്തിന് മികച്ച സേവനം ചെയ്യുന്ന വ്യക്തികളെ അംഗീകരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം നൽകുകയും ചെയ്ത പ്രോഗ്രാമിന് ബിജു ശ്രീധർ, ജിനീഷ്, സന്തോഷ്,ആൽബിൽ, ജോൺസൻ, സാബു, സിബിൻ, ബിജു വി ജി,അനീഷ് നേതൃത്വം നൽകി.





Leave a Reply