July 5, 2026

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന: സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ

0
IMG_20260705_144708
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കെ-ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ-ടെറ്റ് പരീക്ഷ ജയിക്കണമെന്ന ബഹു. സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള സർട്ടിഫിക്കറ്റ് പരിശോധന ഒഴിവാക്കേണ്ടതാണെന്ന് കെ പി എസ് ടി എ സംസ്ഥാന സമിതി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം എല്ലാ ജില്ലകളിലും നടന്ന സർട്ടിഫിക്കറ്റ് പരിശോധനയിൽ പങ്കെടുത്തവർക്ക് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകൊണ്ട് വലിയ പ്രയാസങ്ങൾ ഉണ്ടായിട്ടുള്ളത് പ്രതിഷേധാർഹമാണെന്ന് ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ, സെക്രട്ടറി ടി എം അനൂപ്, ട്രഷറർ സി കെ സേതു എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *