July 18, 2026

കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

0
IMG_20260718_093052
By ന്യൂസ് വയനാട് ബ്യൂറോ

കമ്പളക്കാട്: കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂളിലെ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് പ്രൗഢഗംഭീരമായി നടന്നു. കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് സല്യൂട്ട് സ്വീകരിച്ച് കേഡറ്റുകളെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ചടങ്ങിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. യൂസഫ്, ഐ.ടി.ഡി.പി. പ്രൊജക്റ്റ് ഓഫീസർ ഷുമിൻ എസ്. ബാബു, കമ്പളക്കാട് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എൻ. കെ. ദാമോദരൻ, എം. അബ്ദു, എ.ഡി.എൻ.ഒ. കെ. മോഹൻദാസ്, പ്രധാന അധ്യാപിക വി.എം. ശ്രീജ, സീനിയർ സൂപ്രണ്ട് പി.കെ. ഗണേഷ് കുമാർ എന്നിവരും ഡ്രിൽ ഇൻസ്ട്രക്ടർമാർ, സ്കൂൾ അധ്യാപകർ, മറ്റ് സ്കൂൾ അധികൃതർ, രക്ഷാകർത്താക്കൾ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പരേഡിൽ കേഡറ്റ് അഞ്ജിത വി.ജെ. പരേഡ് കമാണ്ടറായും ഷിജില ബാബു സെക്കൻഡ് ഇൻ കമാണ്ടറായും പരേഡ് നയിച്ചു. പരേഡിന് താളമേകാൻ പോലീസ് ബാൻഡ് ടീമും പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *