July 21, 2026

പരാതികളുമായി വരുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണം: മന്ത്രി എ.പി അനില്‍കുമാര്‍

0
IMG_20260720_201015
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പരാതികളുമായി ഓഫീസുകളിലെത്തുന്നവരെ കേള്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയണമെന്നും ഭൂമി തരംമാറ്റം, പട്ടയ വിതരണം കൂടുതല്‍ സുഗമമാക്കി പൊതുജനങ്ങള്‍ക്ക് വേഗത്തില്‍ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന റവന്യൂ ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഭൂമി തരംമാറ്റം, പട്ടയ വിതരണം, ഭൂമി ഏറ്റെടുക്കല്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, അപേക്ഷകളുടെ തീര്‍പ്പാക്കല്‍ എന്നിവയുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി.

 

പട്ടികവര്‍ഗ്ഗ- പട്ടികജാതി വിഭാഗക്കാരുടെ ഭൂമി പ്രശ്‌നത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളില്‍ കൂടുതല്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്നതും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നതും റവന്യൂ വകുപ്പാണ്. ഫയലുകള്‍ പരമാവധി വേഗത്തില്‍ സുതാര്യമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഒരു വര്‍ഷത്തിനകം ജില്ലയിലെ പരമാവധി കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുമെന്നും മന്ത്രി അറിയിച്ചു. അടിക്കടി പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്ന ജില്ലയെന്ന നിലയില്‍ വയനാടിന് സര്‍ക്കാര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. ജില്ലയിലെ വന മേഖലയോട് ചേര്‍ന്നുള്ള സര്‍ക്കാര്‍ ഭൂമികളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരുമായി യോഗം ചേരും. റവന്യു വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്, ലാന്റ് റവന്യൂ കമ്മീഷണര്‍ എച്ച്. ദിനേശന്‍, എം.എല്‍.എ ഉഷ വിജയന്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ, സര്‍വ്വെ ഡയറക്ടര്‍ ഒ.ജെ അരുണ്‍, എ.ഡി.എം കെ. അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, റവന്യൂ ഡെപ്യൂട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *