ജില്ലയില്‍ കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂര്‍ണം
കല്‍പ്പറ്റ: സുപ്രധാന മത്സരപരീക്ഷകളുടെ ചോദ്യപേപ്പര്‍ ഉള്‍പ്പെടെ ചോരുകയും, പ്രതിഷേധിച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും, വിദ്യാര്‍ഥികളെയും, യുവാക്കളെയും ഉള്‍പ്പെടെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള നീക്കത്തിലും അറസ്റ്റിലും പ്രതിഷേധിച്ചും കെ എസ് യു ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയില്‍ പൂര്‍ണം. ജില്ലയിലെ കോളജ്, ഹയര്‍സെക്കന്ററി, ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചില്ല. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളില്‍ വിദ്യാഭ്യാസബന്ദ് പൂര്‍ണമായിരുന്നു. ജില്ലാപ്രസിഡന്റ് ഗൗതം ഗോകുല്‍ദാസ്, മുബാരിഷ് അയ്യാര്‍, ഹര്‍ഷല്‍ കെ, ആദില്‍ മുഹമ്മദ്, ബേസില്‍ ബേബി, ബേസില്‍ ജോര്‍ജ്, മുഹമ്മദ് റിഷാദ്, കെ ആര്‍ജുന്‍ദാസ്, ആസിഫ് സഹീര്‍, മുഹമ്മദ് സിറാജ് തുടങ്ങിയവര്‍ പ്രതിഷേധപരിപാടികള്‍ക്ക് നതൃത്വം നല്‍കി.





Leave a Reply