July 24, 2026

കള്ളാടി മണ്ണിടിച്ചിൽ മേഖല എം.പി പ്രിയങ്ക ഗാന്ധി നാളെ സന്ദർശിക്കും

0
IMG_20260724_172246
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കള്ളാടി മണ്ണിടിച്ചൽ മേഖലയിൽ എം.പി പ്രിയങ്ക ഗാന്ധി വാദ്ര നാളെ (ജൂലൈ 25) ഉച്ചയ്ക്ക് ഒന്നിന് സന്ദർശിക്കും. തുടർന്ന് അപകടത്തിൽ പരിക്കേറ്റ് മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിക്കും. മണ്ണിടിച്ചിൽ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ വിവിധ സേനാ വിഭാഗങ്ങൾ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനായി ജില്ലാഭരണകൂടം വൈകിട്ട് മൂന്നിന് പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രിയങ്കഗാന്ധി പങ്കെടുക്കും. പരിപാടിയിൽ റവന്യൂ-കൃഷി വകുപ്പ് മന്ത്രിമാരായ എ.പി അനിൽകുമാർ, ടി സിദ്ദീഖ്, എം.എൽ.എ മാരായ ഐ.സി ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *