ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ചമില്ല: മെഴുകുതിരി കത്തിച്ച് സിപിഐ എം പ്രതിഷേധം
മാനന്തവാടി: കോഴിക്കോട് റോഡില്‍ നിര്‍മ്മിച്ച പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വെളിച്ചമില്ലാതായതോടെ മെഴുകുതിരി കത്തിച്ച് സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാത്രിയില്‍ ബസ് കാത്ത് നില്‍ക്കുന്ന സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് വെളിച്ചമില്ലാതായതോടെ കൂടുതല്‍ ദുരിതത്തിലായത്. നഗരസഭാ അധികൃതര്‍ ആവശ്യമായ വെളിച്ച സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐഎം പ്രതിഷേധം. പ്രതിഷേധത്തിന് കെ ടി വിനു, എ ഉണ്ണികൃഷ്ണന്‍, എ കെ റൈഷാദ്, സി പി മുഹമ്മദാലി, വിഷ്ണു ചോയിമൂല, കെ രാജീവന്‍, അഖില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.





Leave a Reply