July 25, 2026

വൃക്കാരോഗ്യ ബോധവൽക്കരണവും സൗജന്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

0
IMG_20260725_110220
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടീം കനിവിന്റെ ആഭിമുഖ്യത്തിൽ ഇഖ്റ ഹോസ്പിറ്റൽ, മലബാർ ഗോൾഡ് എന്നിവരുടെ സഹകരണത്തോടെ വൃക്കാരോഗ്യ ബോധവൽക്കരണവും സൗജന്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു. കനിവ് ഓഫീസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി. വി. എസ്. മൂസ നിർവ്വഹിച്ചു. കനിവ് പ്രസിഡന്റ് സൂരജ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് പോലീസ് സർജൻ ഡോ. മൃദുലാൽ മുഖ്യാതിഥിയായിരുന്നു. നഗരസഭ കൗൺസിലർ ജിൻഷ സുനീഷ്, റഫീഖ്, അബൂബക്കർ, മോഹൻദാസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *