July 25, 2026

നടവയൽ സെന്റ് തോമസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ മുക്തി ഡി-അഡിക്ഷൻ സെന്റർ സന്ദർശിച്ചു

0
IMG_20260725_113042
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: ലഹരിവിമുക്തിയുടെ പ്രാധാന്യവും ജീവിതമൂല്യങ്ങളും നേരിട്ട് മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ നടവയൽ സെന്റ് തോമസ് ഹൈസ്കൂളിലെ ലഹരിവിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടവയലിലെ മുക്തി ഡി-അഡിക്ഷൻ സെന്റർ സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണ ഗാനവും അവതരിപ്പിച്ചു. തുടർന്ന് സെന്ററിലെ അന്തേവാസികളുമായും ജീവനക്കാരുമായും ആശയവിനിമയം നടത്തിയ വിദ്യാർത്ഥികളോട് സെന്റർ മാനേജർ ഫാ. സുജിൻ സംവദിക്കുകയും ലഹരിയുടെ ദൂഷ്യഫലങ്ങൾ, അതിൽ നിന്ന് മോചനം നേടാനുള്ള മാർഗങ്ങൾ, സമൂഹത്തിന്റെ ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് വിശദീകരിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടികൾ നൽകുകയും ചെയ്തു. ലഹരിയെന്ന സാമൂഹിക വിപത്തിനെക്കുറിച്ച് യാഥാർഥ്യബോധം വളർത്തുകയും ജീവിതത്തിൽ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള പ്രചോദനം നൽകുകയും ചെയ്ത ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് വേറിട്ടതും ഹൃദയസ്പർശിയുമായ അനുഭവമായി മാറിയതോടൊപ്പം, ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ ശക്തമായി എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും സഹായകമായി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *