July 25, 2026

പട്ടികവർഗക്കാർക്ക് ആശ്വാസമായി ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

0
IMG_20260725_130450
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2026-27 സാമ്പത്തിക വർഷത്തെ ഭക്ഷ്യസഹായ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ മാനന്തവാടി നിയോജകമണ്ഡലത്തിലെ 17,563 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകുന്ന വിതരണ പദ്ധതിക്ക് തുടക്കമായി. മൺസൂൺ കാലത്ത് പട്ടികവർഗ്ഗക്കാർക്ക് തൊഴിലില്ലാത്ത സമയങ്ങളിൽ പോഷകാഹാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.ചെറുപയർ, കടല, പഞ്ചസാര, വെളിച്ചെണ്ണ, ചായപ്പൊടി തുടങ്ങി 10 ഇനങ്ങൾ ഉൾപ്പെടുന്ന 750 രൂപ വിലമതിക്കുന്ന കിറ്റിന്റെ നിയോജകമണ്ഡലതല ഉദ്ഘാടനം എള്ളുമന്ദം പ്രീ-മെട്രിക് ഹോസ്റ്റൽ ഹാളിൽ ഉഷാ വിജയൻ എം.എൽ.എ നിർവ്വഹിച്ചു. മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പ്രവർത്തന പരിധിയിൽ വരുന്ന തൊണ്ടർനാട് (1,630), വെള്ളമുണ്ട (2,120), മാനന്തവാടി നഗരസഭ (2,320), എടവക (1,510), തവിഞ്ഞാൽ (2,578), പനമരം (3,285), തിരുനെല്ലി (4,120) എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് ഭക്ഷ്യകിറ്റുകൾ ലഭ്യമാക്കുന്നത്. ത്രിവേണി സൂപ്പർമാർക്കറ്റ് മാനന്തവാടിയാണ് കിറ്റുകൾ വിതരണം ചെയ്യുന്ന ഏജൻസി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതിൽ, അംഗങ്ങളായ വിനോദ് തോട്ടത്തിൽ, ഗോൾഡ ജിമ്മി, ടി.ഡി.ഒ കെ. ബിന്ദു, ടി.ഇ.ഒ ജി. റോയ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *