May 9, 2026

സൗജന്യ മത്സര പരീക്ഷാ പരിശീലനം : മോഡൽ പരീക്ഷ 17-ന്

0
IMG-20190210-WA0009
By ന്യൂസ് വയനാട് ബ്യൂറോ


 

കൽപ്പറ്റ: ഈ വർഷം മെഡിക്കൽ , എഞ്ചിനീയറിംഗ്  പ്രവേശന പരീക്ഷകളായ  നീറ്റ്, ഐ.ഐ. ടി. ജെ.ഇ.ഇ. മെയിൻ , കീം എന്നീ എൻട്രൻസ് പരീക്ഷകളെഴുതുന്ന ത്ഥികൾക്കായി പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ വിദ്യാ ക്ലാസ്സസ് കൽപ്പറ്റ കേന്ദ്രത്തിൽ വെച്ച് സൗജന്യ മോഡൽ പരീക്ഷ നടത്തും.  17-ന് ഞായറാഴ്ച രാവിലെ 9.30 മുതലാണ് പരീക്ഷ നടത്തുന്നത്. ഈ വർഷം മുതൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി  നടത്തുന്ന പരീക്ഷകൾക്കുള്ള  മാതൃകയിലായിരിക്കും പരീക്ഷകൾ നടത്തുക. 
        ഏപ്രിൽ മാസത്തിൽ  പത്താം തരം പൂർത്തിയാക്കി  സയൻസ് വിഷയങ്ങളിൽ  ഉപരി പഠനം  നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി  സൗജന്യ ബ്രിഡ്ജ്  കോഴ്സ്  നടത്തും.  സ്റ്റഡി മെറ്റീരിയലും ഒ.എം.ആർ. രീതിയിലുള്ള  പരീക്ഷകളും  കോഴ്സിന്റെ  ഭാഗമായി  വിദ്യാർത്ഥികൾക്ക്  സൗജന്യമായി നൽകും. സയൻസ് വിഷയങ്ങളിൽ എൻ.സി. ഇ . ആർ.  ടി. സിലബസ്  പ്രകാരമുള്ള ഒന്നാം വർഷ ഹയർ സെക്കണ്ടറി പാഠഭാഗങ്ങൾ അവതരിപ്പിക്കുകയും  താൽപ്പര്യമുള്ള  കുട്ടികൾക്ക് സ്കോളർഷിപ്പോട് കൂടി ഉപരിപഠനത്തിന് സഹായം നൽകുമെന്നും  അകാഡമിക്   ഡയറക്ടർ  എം.പി. രവീന്ദ്രൻ വാർത്താ സമ്മേളനത്തിൽ  പറഞ്ഞു. ഫോൺ : 9847559383.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *