July 28, 2026

രാമായണ പാരായണ-പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു

0
IMG-20260728-WA0028
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി മുരിക്കന്മാര്‍ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി പുൽപ്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തില്‍ രാമായണ പാരായണ-പ്രശ്‌നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് ഉദ്ഘാടനം ചെയ്തു.

രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് ഐക്കരശ്ശേരി ഗോപാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു കെ.അമൃത, പി.ആര്‍. തൃദീപ്കുമാര്‍, മോഹനന്‍ തൂപ്ര, എന്‍. പ്രഭാകരന്‍ നായര്‍, ഇന്ദിര സുകുമാരന്‍, ലീന വിനോദ് നേതൃത്വം നല്‍കി.

രാമായണ പാരായണ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ രഞ്ജിനി സ്വസ്തിക ഒന്നാം സ്ഥാനവും കെ.കെ. ഓമന രണ്ടാം സ്ഥാനവും വിജയലക്ഷ്മി നമ്പീശന്‍, പ്രസന്ന ഗിരീഷ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ പി.എസ്. ലഷ്മിറാം ഒന്നാം സ്ഥാനവും ശ്രദ്ധ അനുരാഗ് രണ്ടാം സ്ഥാനവും സ്വസ്തിക മൂന്നാം സ്ഥാനവും നേടി.

രാമായണ പ്രശ്‌നോത്തരി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഉഷ ഒന്നാം സ്ഥാനവും വിജയ ലക്ഷ്മി രണ്ടാം സ്ഥാനവും ബിന്ദു വേണുഗോപാല്‍, അപര്‍ണ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആദിത്യന്‍ ഒന്നാം സ്ഥാനവും അഭിരാമി സുരേഷ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കെ.എസ്. ആദിത്യ ഒന്നാം സ്ഥാനവും ലഷ്മി റാം രണ്ടാം സ്ഥാനവും പരിണയ ബിജു മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ എസ്. സ്‌കന്ദല്‍ ഒന്നാം സ്ഥാനവും ശ്രീഹരി രണ്ടാം സ്ഥാനവും അശ്വിന്‍ അനീഷ് മൂന്നാം സ്ഥാനവും നേടി.

ഞായറാഴ്ച രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ നടക്കുന്ന രാമായണ സത്രം ചടങ്ങില്‍ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. മത്സരത്തില്‍ പങ്കെടുത്ത മുഴുവനാളുകള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. രാമയണ സത്രത്തില്‍ എസ്. പ്രബോധ്കുമാറിന്റെ ആധ്യാത്മിക പ്രഭാഷണവുമുണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *