July 29, 2026

മാനന്തവാടിയിൽ നിന്ന് 16-കാരിയെ കടത്തിക്കൊണ്ടുപോയി: നാല് യുവാക്കൾ അറസ്റ്റിൽ

0
IMG_20260729_100715
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ രക്ഷിതാക്കളറിയാതെ കൂട്ടിക്കൊണ്ടുപോയ കേസിലെ നാല് പ്രതികളെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടിൽ റോബിൻ കെ ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്ണ (19), കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി (22) എന്നിവരാണ് പിടിയിലായത്.

 

ജൂലൈ 12ന് രാത്രി മാനന്തവാടി ടൗണിൽ നിന്നും 12 കിലോമീറ്ററോളം അകലെയുള്ള വീട്ടിൽ നിന്നാണ് കുട്ടിയെ ഇവർ കൊണ്ടുപോയത്. തുടര്‍ന്ന് അർധരാത്രിയിൽ കണിയാരത്ത് വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ നിലയിൽ അമലിനോടൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കാലിനും മുഖത്തും സാരമായി പരിക്കേറ്റ പെൺകുട്ടി നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *