മുത്തങ്ങ കേസ്: കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് എം. ഗീതാനന്ദൻ
കൽപ്പറ്റ: മുത്തങ്ങ സമരത്തിനിടെ പോലീസുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ആദിവാസി ഗോത്ര മഹാസഭ നേതാവും കേസിലെ ഒന്നാം പ്രതിയുമായ എം. ഗീതാനന്ദൻ.
തങ്ങൾ നാലുപേരെയും ഈ കേസിൽ ശിക്ഷിക്കേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കേസിൽ നിന്ന് പൂർണമായും ഒഴിവാകുന്നതിനായി മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കേസിൽ നിന്ന് പൂർണ്ണമായി ഒഴിവാകാൻ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി.
ദൃക്സാക്ഷിയെന്ന് പറയപ്പെടുന്ന ഒരൊറ്റ പോലീസുകാരന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധിയുണ്ടാക്കിയിരിക്കുന്നത്. തങ്ങൾക്ക് അനുകൂലമായി നിലനിന്നിരുന്ന മറ്റ് പ്രധാന മൊഴികളോ തെളിവുകളോ കോടതി പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഗീതാനന്ദന് പുറമേ ബിനു, രമേശൻ കൊയ്യാലിപുര, അനിൽകുമാർ എന്നിവരൊണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. പ്രതി ചേർക്കപ്പെട്ട നാലുപേരും പല കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. നിലവിൽ ശിക്ഷിക്കപ്പെട്ട പ്രതികളിൽ ഒരാളായ അനിൽകുമാറിന് അന്നത്തെ പോലീസിന്റെ വെടിവെപ്പിൽ പരിക്കേറ്റിരുന്നു. ഈ കേസിൽ ബാക്കി 53 പേരെ വെറുതെ വിട്ടു. 23 വർഷത്തിനുശേഷമാണ് കേസിൽ വിചാരണ പൂർത്തിയായി വിധിവരുന്നത്.





Leave a Reply