August 3, 2026

പുൽപ്പള്ളി പഞ്ചായത്തിന് മുന്നിൽ എൽഡിഎഫിന്റെ പ്രതിഷേധ പ്രകടനം

0
WhatsApp Image 2026-08-03 at 7.33.11 PM
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: യുഡിഎഫ് സർക്കാർ ഗ്രാമ പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടികുറച്ച നടപടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പുൽപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ധർണ്ണ സിപിഐ നേതാവ് ടി.ജെ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.

സജി തൈപറമ്പിൽ അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ എം എസ് സുരേഷ് ബാബു, ബെന്നി കുറുബാലക്കാട്ട്, എൻ യു വിൽസൺ, കെ.എ സക്കറിയ, ശിവദാസൻ, തുടങ്ങിയവർ പ്രസംഗിച്ചു. ടി കെ ശിവൻ, എം ആർ ജനകൻ മാസ്റ്റർ, ശരത് കുമാർ, ടി പി രവീന്ദ്രൻ, കെ പി പ്രകാശൻ കെ ജെ പോൾ, ദാമോദരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രകാശ്, വൈസ് പ്രസി. ജോഷിചാരുവേലിൽ തുടങ്ങിയവർ നേതൃത്വം നൽകി

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *