വിശുദ്ധ ജോൺ മരിയ വിയാനി ദിനം ആചരിച്ചു
പുൽപ്പള്ളി : കത്തോലിക്ക സഭയിലെ ഇടവക വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനം മരകാവ് സെന്റ് തോമസ് പള്ളിയിൽ ആഘോഷിച്ചു. ആഘോഷപൂർവ്വമായ ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ ജോസ് കളപ്പുരയെ ഇടവകാംഗങ്ങൾ ചേർന്ന് ആദരിച്ചു. ബാബു നമ്പുടാകം സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റിമാരായ തോമസ് മറ്റത്തിൽ, ബിജു തറയിൽ എന്നിവർ ചേർന്ന് ഇടവകയുടെ സ്നേഹോപഹാരം വികാരിയച്ചന് സമർപ്പിച്ചു.
ചെറുപുഷ്പ മിഷൻ ലീഗ്, മാതൃവേദി, സൺഡേ സ്കൂൾ അധ്യാപകർ ചേർന്ന് അച്ചന് സ്നേഹോപകാരം സമർപ്പിച്ചു .തിരുനാൾ ദിനത്തിന്റെ ഭാഗമായി വികാരിയച്ചൻ കേക്ക് മുറിച്ച് മധുരം വിതരണം ചെയ്തു.





Leave a Reply