August 29, 2026

സമരപ്പന്തൽ പൊളിച്ചുനീക്കൽ: ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം

0
WhatsApp Image 2026-08-07 at 7.42.48 PM
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പൂഴിത്തോട്–പടിഞ്ഞാറത്തറ റോഡിനായി സമരം നടത്തി വന്ന ജനകീയ കർമസമിതി സ്ഥാപിച്ച സമരപ്പന്തൽ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയ നടപടിയിൽ പ്രതിഷേധിച്ച് ജനകീയ കർമസമിതിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കർമ്മ സമിതിക്ക് തന്ന നോട്ടീസുകളിൽ പല തവണ പല കാരണങ്ങളാണ് പഞ്ചായത്തധികൃതർ ചൂണ്ടിക്കാണിച്ചത്. ടൗണിലെ പല കൈയ്യേറ്റങ്ങൾക്കും കൂടുതൽ സമയം അനുവദിച്ചപ്പോൾ പന്തൽ പൊളിച്ചു നീക്കിയതിൽ ദുരൂഹതയുണ്ടെന്ന് കർമ്മസമിതി ആരോപിച്ചു.

1315 ദിവസമായി നാടിന്റെ ഈ അടിസ്ഥാന അവശ്യത്തിനു വേണ്ടി റിലേ സമരം നടന്നു വരുന്നുണ്ട്. സ്വതന്ത്രാനന്തര ഇന്ത്യയിൽ സമരം ചെയ്യാൻ സ്വാതന്ത്ര്യമില്ലേയെന്നും ഈ വിഷയത്തിൽ സമന്വയത്തിന്റെ പാത സ്വീകരിച്ചില്ലെങ്കിൽ പന്തൽ പുനസ്ഥാപിക്കാൻ തന്നെയാണ് കർമ്മ സമിതി തീരുമാനം. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കും.

വി ഫാം സംസ്ഥാന പ്രസിഡന്റ് ജോയി കണ്ണഞ്ചിറ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. കമൽ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനകീയ കർമസമിതി ചെയർപേഴ്സൺ ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കർഷക കൂട്ടായ്മ ജില്ലാ പ്രസിഡന്റ് പി. പി. ഫിലിപ്പ് കുട്ടി, ബിജെപി ജില്ലാ സെക്രട്ടറി എം. വി. സുകുമാരൻ, റഷീദ് വഴയിൽ,വി. കെ. ബിനു, ആലിക്കുട്ടി സി. കെ. എന്നിവർ പ്രസംഗിച്ചു. വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. കനത്ത മഴയെ അവഗണിച്ചുകൊണ്ട് നൂറുക്കണക്കിന് ആളുകൾ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *