August 9, 2026

ഓഗസ്റ്റ് 10-ലെ ജയിൽനിറക്കൽ സമരം വിജയിപ്പിക്കുക: ഓട്ടോ-ടാക്‌സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ

0
IMG_20260809_095001
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: രാജ്യത്തെ തൊഴിലാളികളുടെ മൗലികാവകാശങ്ങളെ നിഷേധിച്ച് തൊഴിൽ നിയമങ്ങളിലൂടെ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തിയിരുന്ന വ്യവസ്ഥകളെ ഇല്ലാതാക്കാനുള്ള മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഓഗസ്റ്റ് 10-ന് നടക്കുന്ന ജയിൽനിറക്കൽ പ്രക്ഷോഭം വിജയിപ്പിക്കാൻ മോട്ടോർ മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ തൊഴിലാളികളും തയ്യാറാവണമെന്ന് ഓട്ടോ-ടാക്‌സി ആന്റ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഓട്ടോ, ടാക്‌സി നിരക്കുകൾ പുതുക്കി നിശ്ചയിക്കുക, ഓട്ടോ ടാക്‌സി വാഹനങ്ങൾക്ക് അംഗീകൃത സ്റ്റാൻഡുകൾ അനുവദിച്ചു നൽകുക, പൊതു ഗതാഗത വാഹനങ്ങൾക്ക് ഇന്ധന സബ്‌സിഡി നൽകുക, ഇ 20 പെട്രോൾ സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുക, മോട്ടോർ വാഹന നിയമഭേദഗതിയിലെ തൊഴിലാളി വിരുദ്ധ വ്യവസ്ഥകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉയർന്നു.

 

മാനന്തവാടി ആനത്തലവട്ടം ആനന്ദൻ നഗറിൽ (പാറക്കൽ ഓഡിറ്റോറിയം) ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാജു എബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എം. ബിജു പതാക ഉയർത്തി. വി.എ. അബ്ബാസ് രക്തസാക്ഷി പ്രമേയവും ബാബു ഷജിൽ കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ. സുഗതൻ പ്രവർത്തനറിപ്പോർട്ടും പി.എ. അസീസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി.വി. ബേബി, പ്രസിഡന്റ് പി.വി. സഹദേവൻ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ ടി.കെ. പുഷ്പൻ സ്വാഗതവും ബാബു ഷജിൽ കുമാർ നന്ദിയും പറഞ്ഞു.

 

സമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെയും പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. കെ.എം. ബിജു (പ്രസിഡന്റ്), കെ. സുഗതൻ (സെക്രട്ടറി), പി.എ. അസീസ് (ട്രഷറർ), ജിനീഷ് പൗലോസ്, പി.യു. സന്തോഷ്‌കുമാർ, കെ. ജയരാജൻ, പി.കെ. അസീസ് (വൈസ് പ്രസിഡന്റുമാർ), ബാബു ഷജിൽകുമാർ, എ. റിയാസ്, വി.എ. അബ്ബാസ്, പി.എ. മുഹമ്മദ് (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *