October 11, 2026

പുൽപ്പള്ളി ചിലങ്ക നാട്യ കലാക്ഷേത്ര കുടുംബസംഗമം ‘റിഥം – 2026’ സംഘടിപ്പിച്ചു

0
IMG_20260810_133356
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ചിലങ്ക നാട്യ കലാക്ഷേത്രയുടെ കുടുംബസംഗമമായ ‘റിഥം – 2026’ ആവേശപൂർവ്വം നടന്നു. പരിപാടി പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ശിവാനന്ദൻ കെ.കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.ടി.എ സെക്രട്ടറി ഷൈൻ പി. ദേവസ്യ സ്വാഗതം ആശംസിച്ചു.

 

നൃത്തരംഗത്ത് നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിലങ്ക നാട്യ കലാക്ഷേത്ര പ്രിൻസിപ്പൽ കലാമണ്ഡലം ഡോ. റെസി ഷാജി ദാസിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. തുടര്‍ന്ന് കലാക്ഷേത്രയിലെ സീനിയർ നൃത്ത വിദ്യാർത്ഥികൾ ഗുരുപൂജ നിർവ്വഹിച്ചു. പുൽപ്പള്ളി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ റവ. ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അനുഗ്രഹ പ്രഭാഷണവും, പുൽപ്പള്ളി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ സി. വിജേഷ് മുഖ്യപ്രഭാഷണവും നടത്തി.

 

പുൽപ്പള്ളി പഞ്ചായത്ത് വാർഡ് മെമ്പർ എം.ഡി. കരുണാകരൻ, ചിലങ്ക നാട്യ കലാക്ഷേത്ര ഡയറക്ടർ ഷാജിദാസ് കെ.ഡി, റിട്ട. ഡി.ഇ.ഒ സതി സാബു, വിദ്യാർത്ഥി പ്രതിനിധി നിവേദ് ഷാജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

 

കലാമണ്ഡലം ഡോ. റെസി ഷാജി ദാസിന്റെ ഓൺലൈൻ നൃത്ത ക്ലാസിലൂടെ യു.കെയിൽ നിന്ന് ഭരതനാട്യം അഭ്യസിച്ച ഐശ്വര്യ ഷെൽജന്റെ അരങ്ങേറ്റവും കുടുംബസംഗമത്തിൽ വെച്ച് നടന്നു. തുടർന്ന് ചിലങ്ക നാട്യ കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നന്മ കലാകാരന്മാർ അണിനിരന്ന നാടൻപാട്ടും അരങ്ങേറി. എം.പി.ടി.എ പ്രസിഡന്റ് അരൂപ സോമൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *