August 19, 2026

പദ്മശ്രീ ചെറുവയല്‍ രാമനെ അനുമോദിച്ചു

0
WhatsApp Image 2026-08-19 at 9.15.09 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: സംസ്ഥാന കര്‍ഷക അവാര്‍ഡ് ജേതാവ് പദ്മശ്രീ ചെറുവയല്‍ രാമനെ കമ്മനയിലെ വസതിയില്‍ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, സൗത്ത് ഇന്ത്യന്‍ കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ കിസാന്‍ മിത്ര അവാര്‍ഡ് ജേതാവ് സന്തോഷ് മാട്ടേല്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ഇരുവരും രാമനെ അനുമോദിച്ചു.

പാരമ്പര്യ നെല്‍വിത്തിനങ്ങളുടെ സംരക്ഷകന്‍, ജൈവകൃഷി പ്രചാരകന്‍ എന്നീ നിലകളില്‍ വിലമതിക്കാനാകാത്ത സംഭാവനകളാണ് രാമന്‍ കാര്‍ഷിക മേഖലയില്‍ നല്‍കുന്നതെന്ന് ദേവസ്യ പറഞ്ഞു. രാമന് കിസാന്‍ മിത്ര അവാര്‍ഡ് നേരത്തേ ലഭിച്ചതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *