കണിയാരത്ത് നബിദിന ഘോഷയാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം നൽകി
മാനന്തവാടി: നബിദിന ഘോഷയാത്രയ്ക്കുള്ള പതിവ് സ്വീകരണം ഇത്തവണയും മുടക്കാതെ കണിയാരത്തുകാർ മാതൃകയായി. കുഴിനിലം മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവോണ ദിനത്തിൽ സംഘടിപ്പിച്ച നബിദിന റാലിക്ക് രാവിലെ പത്തോടെയാണ് സ്വീകരണം നൽകിയത്. അമ്പലവൻ കുടുംബവും സി.പി.ഐ. എം നേതൃത്വത്തിൽ ജാതിമതഭേദമന്യേ നാട്ടുകാരും ചേർന്നാണ് വർഷങ്ങളായി ഇവിടെ റാലിയെ വരവേൽക്കുന്നത്. ഇടയ്ക്ക് ചെറിയ മഴ പെയ്തെങ്കിലും അതിനെ അവഗണിച്ച് മധുരപലഹാരങ്ങളും പഴങ്ങളും ഹോർലിക്സും നൽകി കണിയാരത്തുകാർ സ്വീകരണ പരിപാടി കൊഴുപ്പിച്ചു. എ. കെ. റൈഷാദ്, രാജു മൈക്കിൾ, കടവിൽ ജോയി, എ. അഷറഫ്, എ. കെ. റംഷീദ്, ജെയിംസ് വർഗീസ്, കെ. രാജീവൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.




Leave a Reply