മിഷൻ ലീഗ് മേഖലാ മത്സരത്തിൽ ഫസ്റ്റ് റണ്ണർ അപ്പായി മുതിരേരി ചെറുപുഷ്പ ശാഖ
മാനന്തവാടി: കണിയാരം ടിടിഐയിൽ നടന്ന മാനന്തവാടി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെ മാനന്തവാടി മേഖല കലാസാഹിത്യമത്സരങ്ങളിൽ 18 ശാഖകൾ മാറ്റുരച്ചപ്പോൾ മേഖലയിൽ ഫസ്റ്റ് റണ്ണർ അപ് ആയി മുതിരേരി ചെറുപുഷ്പ ശാഖ. ശാഖ ഡയറക്ടർ ഫാ.ബിനു പൈനുങ്കൽ, ജോ. ഡയറക്ടർ സി.ബെറ്റി ഡി.എസ്.ടി, ശാഖ പ്രസിഡന്റ് ഷേർലി ഒറ്റപ്ലാക്കൽ, മേഖല എക്സിക്യൂട്ടീവ് അംഗം നിനി കുറുപ്പൻ പറമ്പിൽ, ശാഖ സെക്രട്ടറി ആഞ്ചലിൻ ആത്രശ്ശേരിയിൽ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു ടീമിന്റെ കൂട്ടായ പ്രവർത്തനമാണ് ഈ ഉജ്വല നേട്ടത്തിന് സഹായകരമായി.





Leave a Reply