August 28, 2026

ഉത്രാടനാളിൽ കുഞ്ഞതിഥിയെത്തി; പെൺകുഞ്ഞിന് ജന്മം നൽകി വയനാട് കളക്ടർ മേഘശ്രീ

0
WhatsApp Image 2026-08-28 at 10.25.59 AM
By ന്യൂസ് വയനാട് ബ്യൂറോ

കല്പറ്റ : കുഞ്ഞതിഥിയെ വരവേറ്റ് വയനാട് കളക്ടർ ഡി.ആർ. മേഘശ്രീയും കുടുംബവും. ഉത്രാടനാളിലാണ് കളക്ടർ ഒരു പെൺകുഞ്ഞിനുകൂടി ജന്മം നൽകിയത്. സെപ്റ്റംബർ ആദ്യവാരംമുതൽ പ്രസവാവധിയിൽ പ്രവേശിക്കാനിരിക്കെയാണ് കുഞ്ഞതിഥി നേരത്തേയെത്തിയത്.

തിങ്കളാഴ്ച ഓണം വാരാഘോഷപരിപാടികളിൽ ഉൾപ്പെടെ കളക്ടർ സജീവമായി പങ്കെടുത്തിരുന്നു. ഓണം വാരാഘോഷപരിപാടി കഴിഞ്ഞ കളക്ടറേറ്റിലെത്തി അത്യാവശ്യ ജോലികൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടർന്ന് ക്യാമ്പ് ഓഫീസിലെത്താതെ നേരിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്കെത്തി അഡ്മിറ്റാവുകയായിരുന്നു.

ചൂരൽമല ദുരന്തത്തിന് വെറും 20 ദിവസം മുമ്പാണ് മേഘശ്രീ വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റത്. ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനങ്ങൾക്കും തുടർന്ന് നടന്ന പുനരധിവാസ പ്രവർത്തനങ്ങൾക്കും ടൗൺഷിപ്പ് നിർമാണത്തിനും നേതൃത്വം നൽകിയ മേഘശ്രീയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു.

കർണാടക ചിത്രദുർഗ സ്വദേശിയായ മേഘശ്രീയുടെയും ഭർത്താവ് ഡോ. വിക്രം സിംഹയുടെയും മൂന്നാമത്തെ കുഞ്ഞാണിത്. മൂത്തമകൾ വിസ്മയ മൂന്നിലും ദൃതി ഒന്നിലുമാണ് പഠിക്കുന്നത്. കുഞ്ഞനുജത്തി കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ് മക്കൾ. സിസേറിയനായതിനാൽ അമ്മയും കുഞ്ഞും ആശുപത്രിയിൽത്തന്നെ തുടരുകയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *