ധീരതയ്ക്കും മനുഷ്യസ്നേഹത്തിനും എടവക പഞ്ചായത്തിന്റെ ആദരം
എടവക: “വിപത്തിൽ പതറാതെ ഒരു ജീവന്റെ കാവലാളുകളായി” മാറിയ പ്രിയ സഹോദരൻമാരായ സ്വാതി കൃഷണൻ, ശരൺ, ജിഷ്ണു, ആദർശ്, ആൽബിൻ എന്നിവരെ എടവക ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു. ഭരണസമിതി യോഗത്തിൽ പ്രസിഡന്റ് ഗിരിജ സുധാകരൻ, വൈസ് പ്രസിഡണ്ട് മുസ്തഫ തയുള്ളതിൽ ചെയർമാൻമാരായ വിനോദ് തോട്ടത്തിൽ, ലീല ബാലൻ, സുബൈദ തോക്കൻ, മെമ്പർ കെ മുരളീധരൻ മറ്റു സഹ മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറി, സ്റ്റാഫ് അംഗങ്ങൾ എന്നിവർ ചേർന്ന് ആദരം നൽകി.
പുതുതലമുറ ധീരതയും മനുഷ്യ സ്നേഹവും കൈമുതലാക്കണമെന്നും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഇവരെ മറ്റുള്ളവർ മാതൃകയാക്കണമെന്നും പ്രസിഡണ്ട് സംസാരിച്ചു. എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, കാക്കഞ്ചേരി പ്രദേശങ്ങളിലെ നിവാസികളാണ് ആദരം ഏറ്റുവാങ്ങിയ യുവാക്കൾ





Leave a Reply