പി.ജെ. ജോയ് അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി
കൽപ്പറ്റ: സഖാവ് പി.ജെ. ജോയിയുടെ ഇരുപത്തിയഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് പി.ജെ. ജോയ് സ്മാരക ഗ്രന്ഥശാലയും പി.ജെ. ജോയ് എൻഡോവ്മെന്റ് ട്രസ്റ്റും സംയുക്തമായി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും സംഘടിപ്പിച്ചു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ‘പുതുവഴി വെട്ടുന്ന ഇന്ത്യൻ യുവത്വം’ എന്ന വിഷയത്തിൽ സംസാരിക്കുകയും ചെയ്തു. സിപിഐ (എം) കൽപ്പറ്റ ഏരിയ സെക്രട്ടറി സഖാവ് വി. ഹാരിസ് അനുസ്മരണ പ്രഭാഷണം നടത്തി.
പി.ജെ. ജോയ് എൻഡോവ്മെന്റ് ട്രസ്റ്റ് ചെയർമാനും സിപിഐ (എം) സംസ്ഥാന സമിതി അംഗവുമായ സഖാവ് സി.കെ. ശശീന്ദ്രൻ മേപ്പാടി സ്വദേശിനിയായ ദിവ്യ എന്ന വിദ്യാർത്ഥിക്ക് എൻഡോവ്മെന്റ് വിതരണം ചെയ്തു. വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ (എം) കൽപ്പറ്റ സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ബാബുരാജ് സ്വാഗതം ആശംസിച്ചു. കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ശ്രീ വിശ്വനാഥൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ സി.എം. സുമേഷ് എന്നിവർ ആശംസകൾ അറിയിച്ചു. സഖാവ് പി.ജെ. ജോയിയുടെ കുടുംബാംഗങ്ങളും മറ്റ് പ്രമുഖ വ്യക്തികളും പങ്കെടുത്ത ചടങ്ങിൽ പി.ജെ. ജോയ് സ്മാരക ഗ്രന്ഥശാല സെക്രട്ടറി അഷ്ഫീർ കെ.എ. നന്ദി പറഞ്ഞു.




Leave a Reply