കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ നാളെ പ്രകാശനം ചെയ്യും
മുട്ടിൽ: യുവ എഴുത്തുകാരി ഫിദ ഫൈസലിന്റെ ആദ്യ കവിതാസമാഹാരം ‘തുടിപ്പിന്റെ ദൂരം’ നാളെ (സെപ്റ്റംബർ 6) പ്രകാശനം ചെയ്യും. വൈകിട്ട് 3 മണിക്ക് മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡോ. റാഷിദ് ഗസ്സാലി ഉദ്ഘാടനം നിർവഹിക്കും. അർഷാദ് ബത്തേരിയാണ് പുസ്തകപ്രകാശനം നടത്തുന്നത്. അധ്യാപകരും സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ജീവിതാനുഭവങ്ങളും മനുഷ്യബന്ധങ്ങളും വികാരങ്ങളും പ്രതീക്ഷകളും ഉൾച്ചേർത്താണ് തൻ്റെ ആദ്യ കവിതാസമാഹാരത്തിലൂടെ ഫിദ വായനക്കാരിലേക്ക് എത്തിക്കുന്നത്.





Leave a Reply